മകൻ ജയിച്ച് എംഎൽഎയായിട്ടും ഇപ്പോഴും സ്കൂളിൽ തൂപ്പുജോലി ചെയ്യുന്ന ഒരു അമ്മയുടെ ചിത്രം ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയാണ്. മുഖ്യമന്ത്രി ചരൺ ജിത്ത് സിങ് ഛന്നിയെ തോൽപ്പിച്ച എഎപിയുടെ ലാഭ് സിങ് ഉകുദേ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ അമ്മ സർക്കാർ സ്കൂളിലെ തൂപ്പുകാരിയും. 37,550 വോട്ടിനാണ് മുഖ്യമന്ത്രി ഛന്നിയെ ഉകുദേ പരാജയപ്പെടുത്തി ഞെട്ടിച്ചത്. ‘ജീവിക്കാനുള്ള പണത്തിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മകൻ, അവൻ ഇപ്പോൾ വലിയ നിലയിലെത്തി.
പക്ഷേ ഞാൻ എന്റെ ജോലി തുടരും. ചൂല് എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. മുഖ്യമന്ത്രിക്കെതിരെ മൽസരിക്കുമ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നു അവൻ ജയിക്കുമെന്ന്.’ അമ്മ ബല്‍ദേവ് കൗര്‍ പറയുന്നു. അമ്മ തൂപ്പുകാരിയായ ജോലി ചെയ്യുന്ന സ്കൂളിലാണ് ഉകുദേ പഠിച്ചതും. 12 ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ഉകുദേ ബദൗർ മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയത്. 2013മുതൽ എഎപിയുടെ സജീവപ്രവർത്തനകനാണ് ഇദ്ദേഹം.
ഡൽഹിക്കു പുറത്ത് ആദ്യമായി ഭരണം നേടിയത് വലിയ രീതിയിൽ ആഘോഷിച്ച് ദേശീയതലത്തിൽ സ്ഥാനം ഉറപ്പിക്കുകയാണ് എഎപിയുടെ ലക്ഷ്യം. ധുരി മണ്ഡലത്തിൽനിന്ന് 58,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഭഗവന്തിനെ, വെള്ളിയാഴ്ചത്തെ എഎപി എംഎൽഎമാരുടെ യോഗം നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.കഴിഞ്ഞദിവസം ഗവർണർ ബൻവാരിലാൽ പുരോഹിത്തിനെ സന്ദർശിച്ച ഭഗവന്ത്, സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.
സ്വതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മനാടായ ഖട്കർ കലനിൽ 16ന് സത്യപ്രതിജ്ഞ നടക്കുമെന്നാണു റിപ്പോർട്ട്. 117 അംഗ നിയമസഭയിൽ 92 സീറ്റുകളാണ് എഎപി നേടിയത്.
إرسال تعليق