മലപ്പുറം പരപ്പനങ്ങാടിയില്‍ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. പരപ്പനങ്ങാടി കോപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് ആക്രമണത്തില്‍ സാരമായി പരുക്കേറ്റത്. സീനിയര്‍ വിദ്യാര്‍ഥികളോട് വേണ്ടത്ര ബഹുമാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാഗിങ് ആരംഭിച്ചത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സീനിയര്‍ വിദ്യാര്‍ഥികളെത്തി ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
മര്‍ദനത്തില്‍ കണ്ണിന് സാരമായി പരുക്കേറ്റു. മുഖത്തും ദേഹത്തുമെല്ലാം മര്‍ദനമേറ്റ പാടുകളുണ്ട്. റാഗിങ് നടത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പരാതി ലഭിച്ചതോടെ റാഗിങ് നടത്തിയ വിദ്യാര്‍ഥികളെ കോളജ് മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തു.
إرسال تعليق