സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെ; ഞെട്ടിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്





തൃശൂര്‍ ചേര്‍പ്പില്‍ അനിയന്‍, ജ്യേഷ്ഠനെ കുഴിച്ചുമൂടിയത് ജീവനോടെയാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തി.




ചേര്‍പ്പ് സ്വദേശി കെ.ജെ.ബാബു കൊല്ലപ്പെട്ട കേസിലാണ് ഈ നിര്‍ണായക വിവരം പുറത്തുവന്നത്. അനിയന്‍ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു സാബുവിന്റെ മൊഴി. കോടതിയില്‍ ഹാജരാക്കിയ സാബുവിനെ റിമാന്‍ഡ് ചെയ്തു. പക്ഷേ, കഴുത്തുഞെരിച്ച സമയത്ത് ബാബു മരിച്ചിരുന്നില്ല. ബോധം നഷ്ടപ്പെട്ടതായിരുന്നു.




മദ്യത്തിന്റേയും കഞ്ചാവിന്റേയും ലഹരിയിലായിരുന്നു ബാബു. അതുകൊണ്ടാകാം, അബോധാവസ്ഥയിലായത്. ബാബുവിന്റെ തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവുണ്ട്. പിടിവലിയ്ക്കിടെ നിലത്തു വീണപ്പോള്‍ സംഭവിച്ചതാകാം ഈ മുറിവെന്ന് പൊലീസ് പറഞ്ഞു.  

Post a Comment

أحدث أقدم