ഇതിനുവേണ്ടി ആയിരം കോടിയോളം രൂപ വരെയാണ് സംസ്ഥാന സർക്കാർ മാറ്റിവെക്കുന്നത്. എല്ലാ മാസവും അവസാനത്തെ ആഴ്ചകളിൽ അതായത് ഇരുപതാം തീയതി മുതൽ മൂപ്പതാം തീയതി വരെ ഉള്ള ദിവസങ്ങളിലായിരുന്നു പെൻഷൻ വിതരണം നടന്നിരുന്നത്. എന്നാൽ പെൻഷൻ വിതരണം ഇപ്പോൾ വെയ്കിരിക്കുകയാണ്.
സഹകരണ സംഘങ്ങൾ വഴി ഉദ്യോഗസ്ഥർ നേരിട്ട് കൈകളിലേക്ക് നൽകുകയും ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയുമാണ് നിലവിൽ ചെയ്യുന്നത്. സാമ്പത്തിക വർഷത്തിലെ അവസാന മാസം ആയതുകൊണ്ടു തന്നെ മാർച്ച് മാസം അവസാനം ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഈ മാസം 25 ന് ശേഷം ഉത്തരവുകൾ പ്രസിദ്ധീകരിച്ച് ഏപ്രിൽ മാസം കൊണ്ട് തുക വിതരണം പൂർത്തിയാകുമെന്ന ഏറ്റവും പുതിയ അറിയിപ്പുകൾ പുറത്തു വരുന്നു.
മസ്റ്ററിങ് പൂർത്തിയാക്കിയ നാലര ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസം മുതൽ ആയിരിക്കും തുക അക്കൗണ്ടുകളിലേക്ക് എത്തി തുടങ്ങുക. നിലവിലുള്ള ഗുണഭോക്താക്കളുടെ അർഹതാ മാനദണ്ഡങ്ങൾ പുനർ പരിശോധിച്ച് അനർഹരായവരെ പുറത്താക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കൊണ്ടുതന്നെ സംസ്ഥാനസർക്കാർ വളരെ വേഗത്തിൽ ഇയൊരു നടപടി പൂർത്തീകരിക്കും.
إرسال تعليق