ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പനി എന്നിങ്ങനെ തുടങ്ങിയ മാരകമായ രോഗങ്ങൾ പരത്തുന്നതിന് ഇവ കാരണമാകുന്നു. ഒരു സ്പൂൺ കടുക് മാത്രം ഉപയോഗിച്ചുകൊണ്ട് കൊതുകുകളെ വീടിൽ നിന്നുമാത്രമല്ല പറമ്പിൽ നിന്ന് വരെ ഓടിക്കാം.
എങ്ങനെയാണ് ഇത് ചെയ്തെടുക്കുക എന്ന് നോക്കാം. ഇതിനു വേണ്ടി ആവശ്യമായി വരുന്നത് ഒരു സ്പൂൺ കടുക് ആണ്.
ഒരു ടീസ്പൂൺ കടുക് ഇടികല്ലിലേക്ക് ഇട്ട് നന്നായി ചതച്ചെടുക്കുക. പെട്ടെന്നു തന്നെ കടുക് ചതച്ച് എടുക്കുവാൻ സാധിക്കും. ചതച്ച് വെച്ചിട്ടുള്ള കടക് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. കുറച്ചധികം ദിവസം ഉപയോഗിക്കുവാൻ വേണ്ടി മിക്സിയുടെ ജാർ ഉപയോഗിച്ച് പൊടിച്ചെടുക്കുക ആണെങ്കിൽ ഇതായിരിക്കും കൂടുതൽ എളുപ്പം.
ഇതിനു ശേഷം കുറച്ച് കനൽ എടുത്ത് അതിലേക്ക് കുറച്ച് കുന്തിരിക്ക ഇട്ടു കൊടുക്കുക. കുന്തിരിക്ക ഇട്ടതും പുകഞ്ഞു വരുന്നതായി കാണാൻ സാധിക്കും. കുന്തിരിക്കം പുകഞ്ഞു വരുമ്പോൾ ഇതിലേക്ക് ചതച്ചുവെച്ച കടുക് കൂടി ഇട്ടു കൊടുക്കുക. കടുക് ഇട്ടു കൊടുക്കുമ്പോൾ നല്ല രീതിയിൽ തന്നെ പുക വരുന്നത് കാണാം.
കുറച്ച് കർപ്പൂരം കൂടി ഇട്ടു കൊടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. ഇതിൽ നിന്നും വരുന്ന മണം മൂലം കൊതുകുകൾ വീട്ടിലേക്കോ പരിസരത്തേക്കോ വരുകയില്ല.
വീഡിയോ കാണാൻ...👇
إرسال تعليق