'സില്‍വര്‍ലൈനിൽ' സഭ പ്രക്ഷുബ്ധം: വാക്പോര്, സമരം തുടരമെന്ന് സതീശന്‍





ചങ്ങനാശേരി സില്‍വര്‍ലൈന്‍ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ നിയമസഭയില്‍ വന്‍ പ്രതിഷേധം. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.




ബാനറുകളും പ്ലക്കാര്‍ഡും പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങി. ചോദ്യോത്തരവേളയില്‍ ഭരണപക്ഷ–പ്രതിപക്ഷ വാക്‌പോരുണ്ടായി. അപവാദം പ്രചരിപ്പിക്കാന്‍ ചോദ്യോത്തരവേള തടസപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സില്‍വര്‍ലൈനിനെതിരായ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് വി.ഡി.സതീശന്‍ വ്യക്തമാക്കി.




പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയെ കൊണ്ട് പ്രഖ്യാപിക്കുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم