നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യമന്ത്രിയിൽ നിന്നും സന്തോഷ വാർത്ത. SNEWS





റേഷൻ കാർഡുടമകൾക്ക് ഭക്ഷ്യ മന്ത്രിയുടെ ഭാഗത്തു നിന്നും പുതിയ അറിയിപ്പ് വന്നിരിക്കുന്നു. നിലവിലെ റേഷൻ കാർഡുടമകൾക്ക് ഭക്ഷ്യ മന്ത്രിയുടെ ഭാഗത്തു നിന്നും പുതിയ ആനുകൂല്യം ലഭിക്കും എന്നതിനെക്കുറിച്ചുള്ള അറിയിപ്പാണ് വന്നിരുന്നത്.



 
ഒരു ലക്ഷത്തി അറുപത്തി ഒമ്പത്തിനായിരത്തിന് മുകളിൽ വരുന്ന മുൻഗണന റേഷൻ കാർഡുകൾ ആണ് സർക്കാരിന്റെ അഭിപ്രായ പ്രകാരം സ്വമേധയാ തിരികെ നൽകിയിരിക്കുന്നത്. വെള്ള കാർഡിലേക്ക് സ്വമേധയ ഇവർ മാറുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് മുൻഗണന വിഭാഗത്തിലേക്ക് മാറുവാൻ വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ ഓരോ സംസ്ഥാനങ്ങൾക്കും നൽകിയിരിക്കുന്ന എണ്ണ പ്രകാരം മാത്രമായിരിക്കും മുൻഗണന വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നത്.



 
ഇതുകൊണ്ടു തന്നെ പറഞ്ഞിരിക്കുന്ന എണ്ണത്തിൽ കൂടുതൽ മുൻഗണന കാർഡുകൾ ഒരു സംസ്ഥാനത്തിനും നൽകുവാൻ സാധിക്കുകയില്ല. നിലവിലുള്ള മുൻഗണനാ വിഭാഗത്തിൽ ഒഴിവുകൾ വരുമ്പോഴാണ് സാധാരണ പൊതു വിഭാഗം റേഷൻ കാർഡ് ഉടമകൾക്ക് മാറ്റം ലഭിക്കുന്നത്.
ഒന്നര ലക്ഷത്തിലധികം വരുന്ന നീല വെള്ള റേഷൻ കാർഡുകൾ കാണാൻ മുൻഗണന വിഭാഗത്തിലേക്ക് കഴിഞ്ഞ വർഷം ഈ രീതിയിൽ മാറുവാൻ സാധിച്ചത്.




2022 ലും ഈ രീതിയിലുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്നും വന്നിരിക്കുകയാണ്.
സ്വമേധയ അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ തിരികെ നൽകേണ്ട തീയതി മാർച്ച് മാസം 31 ആണ്. ഈ മാസം 31 ആം തീയതിക്ക് ഉള്ളിൽ തിരിച്ച് ഏൽപ്പിച്ചില്ല എങ്കിൽ പിന്നീടുള്ള പരിശോധനയിൽ കർശനമായ നടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും.




വാങ്ങിയ മുഴുവൻ സാധനങ്ങൾക്കും മാർക്കറ്റ് വിലയിൽ തുക തിരിച്ചുപിടിക്കുകയും ചെയ്യും. ഈ ഒഴിവുകളിലേക്ക് നീല വെള്ള റേഷൻ കാർഡ് ഉടമകളെ ഏപ്രിൽ മാസം മുതൽ മാറ്റുകയും ചെയ്യും. താലൂക്ക് ഓഫീസിൽ വെള്ള പേപ്പറിൽ മുൻഗണന വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ എല്ലാ അർഹരായ നീല വെള്ള റേഷൻ കാർഡ് ഉടമകളും ശ്രദ്ധിക്കേണ്ടതാണ്.

Post a Comment

أحدث أقدم