സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം; കാറുകളും വീടുകളും തകര്‍ന്നു, ആര്‍ക്കും പരുക്കില്ല






സൗദിയിൽ നാലിടങ്ങളിൽ ഹൂതി വിമതരുടെ  ആക്രമണം. ജിസാനിൽ അരാംകോ ജീവനക്കാരുടെ  താമസയിടത്തും, ജാനുബ് നഗരത്തിൽ വൈദ്യുതി കേന്ദ്രത്തിലും, ഖാമിസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷനിലും അൽ ഷഖീക്കിലെ ശുദ്ധജലോൽപ്പാദന കേന്ദ്രത്തിലുമാണ് ഹൂതി വിമതർ ആക്രമണം നടത്തിയത്.




ആർക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാൽ കാറുകളും വീടുകളും തകർന്നതായും സൗദി സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് ഹൂതികൾ ആക്രമണം നടത്തിയത്. ജിസാനിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായും സൗദി സഖ്യസേന വ്യക്തമാക്കി.

Post a Comment

أحدث أقدم