പഞ്ഞിമിഠായി വേണമെങ്കില്‍ മുടി കൊടുത്താല്‍ മതി; വിചിത്ര കച്ചവടം; വിഡിയോ വൈറല്‍





ബാര്‍ട്ടര്‍ സംവിധാനം പരീക്ഷിച്ച പഞ്ഞിമിഠായി കച്ചവടക്കാരന്‍റെ വിഡിയോ വൈറല്‍. 'ഫുഡീ വിശാല്‍' എന്ന യുട്യൂബറാണ് ഇക്കാര്യം വിഡിയോയാക്കി പുറത്തുവിട്ടത്. തലമുടി കഷ്ണവുമായി എത്തുന്നവര്‍ക്ക് തന്‍റെ കടയിലെ പഞ്ഞിമിഠായി കൊടുക്കുകയാണ് ഇയാള്‍.




തലയില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന മുടിയോ, മുറിച്ചെടുത്തതോ എല്ലാം ആകാം. കൊടുക്കുന്ന മുടിയുടെ അളവിന് അനുസരിച്ചാണ് മിഠായി നല്‍കുക. മുടി നിക്ഷേപിക്കാന്‍ പ്രത്യേക സഞ്ചിയും മറ്റും കച്ചവടം നടത്തുന്ന വാഹനത്തിലുള്ളതും കാണാം. കുട്ടികള്‍ മുടിയുമായി എത്തി അത് സഞ്ചിയില്‍ ഇട്ടശേഷം മിഠായി വാങ്ങുന്നതാണ് വിഡിയോയില്‍ കാണുന്നത്.




 ഇത്തരത്തില്‍ മുടികള്‍ ശേഖരിച്ച് ഇയാള്‍ വിഗ് നിര്‍മ്മാണത്തിന് ഉപയോഗിക്കും. ഏതാണ്ട് അഞ്ച് വര്‍ഷത്തോളമായി ഇയാളിത് പരീക്ഷിച്ചു വരുകയാണെന്നാണ് അറിയുന്നത്. വിചിത്രമായ അഭിപ്രായങ്ങളാണ് വിഡിയോയ്ക്ക് എത്തുന്നത്. 

വീഡിയോ കാണാൻ...👇






Post a Comment

أحدث أقدم