മിനി ഊട്ടിയെ കരിങ്കൽ ക്വാറി തകർക്കും; സമരപ്പന്തൽ കെട്ടി നാട്ടുകാർ; പ്രതിഷേധം ശക്തം






വിനോദ സഞ്ചാര കേന്ദ്രമായ മലപ്പുറത്തെ മിനി ഊട്ടിയുടെ ഭാഗമായ അരിമ്പ്ര മലയില്‍ കരിങ്കല്‍ ക്വാറി ആരംഭിക്കാനുളള നീക്കത്തിന് എതിരെ ജനകീയ പ്രതിരോധം. നാട്ടുകാര്‍ പ്രതിരോധ സമരപന്തല്‍ കെട്ടിയാണ്  പ്രതിഷേധം ശക്തമാക്കാന്‍ നീക്കം ആരംഭിച്ചത്.





കൊടുംവേനലില്‍ പോലും തണുപ്പു നല്‍കുന്ന മിനി ഊട്ടിയിലെ കാലാവസ്ഥ അറിഞ്ഞാണ് പ്രദേശത്തേക്ക് ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നത്. പ്രദേശത്തെ സുഖകരമായ കാലാവസ്ഥയും നല്ല വെളളവും കാര്‍ഷിക സമൃദ്ധിയുമെല്ലാം ഇല്ലാതാക്കിക്കൊണ്ട് പുതിയ കരങ്കല്‍ ക്വാറി ആരംഭിക്കുന്നതിന് എതിരേയാണ് ജനകീയ സമരം.





സ്വകാര്യഭൂമി പാട്ടത്തിനെടുത്താണ് ക്വാറി ആരംഭിക്കാനുളള നീക്കം. പി. ഉബൈദുല്ല എം.എല്‍.എ സമരപന്തല്‍ ഉദ്ഘാടനം ചെയ്തു. ക്വാറിയിലേക്ക് വഴി വെട്ടാനുളള നീക്കം നാട്ടുകാര്‍ തടഞ്ഞത് മൂന്നാഴ്ച മുന്‍പ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചിരുന്നു. മത–സാംസ്കാരിക–പരിസ്ഥിതി പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.


Post a Comment

أحدث أقدم