യുഎഇയുടെ വിവിധ മേഖലകളിൽ മൂടൽമഞ്ഞ് ശക്തം; ചൂട് കൂടിത്തുടങ്ങി





യുഎഇയുടെ വിവിധ മേഖലകളിൽ പുലർച്ചെ ശക്തമായ മൂടൽമഞ്ഞുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.





ചിലയിടങ്ങളിൽ രാവിലെ 9.30 വരെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. സ്വീഹാൻ, അൽഐൻ, ദുബായ്-അബുദാബി റോഡ് എന്നിവിടങ്ങളിൽ ഇന്നലെയും മൂടൽമഞ്ഞ് ശക്തമായിരുന്നു.
അതേസമയം, പടിഞ്ഞാറൻ മേഖലയിൽ പൊടിക്കാറ്റ് വീശുകയും അന്തരീക്ഷം മേഘാവൃതമാകുകയും ചെയ്തു. പകൽ താപനില ഉയർന്നു തുടങ്ങി. ഇന്നലെ 30-35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രാജ്യത്തെ കൂടിയ താപനില. കുറഞ്ഞത് 18-21 ഡിഗ്രി.

Post a Comment

أحدث أقدم