ഡിജിപിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; നൈജീരിയൻ സ്വദേശി അറസ്റ്റിൽ






ഡിജിപി അനിൽ കാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ . റൊമാനസ് ചിബൂച്ചി എന്നയാളാണ്  ഡൽഹി ഉത്തംനഗർ ആനന്ദ് വിഹാറിൽ നിന്ന് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്.





സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്നും മൊബൈൽ ഫോണുകളടക്കം കണ്ടെടുത്തതായും എസ് ഐ - പി ബി വിനോദ് കുമാർ അറിയിച്ചു. ദ്വാരക കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ നാളെ കേരളത്തിലേക്ക് കൊണ്ടുപോകും. ഡിജിപിയുടെ പേരിൽ വ്യാജ വാട്സാപ്പ് നമ്പറിൽ നിന്ന് സന്ദേശമയച്ച് കൊല്ലം കുണ്ടറയിലെ അധ്യാപിക അനിതയിൽ നിന്ന് 40 ലക്ഷം രൂപയാണ് പ്രതി തട്ടിയത്.

Post a Comment

أحدث أقدم