‘കച്ചാ ബദം’ സൃഷ്ടാവ് വാഹനാപകടത്തിൽ പെട്ടു; പരുക്കേറ്റ് ആശുപത്രിയിൽ‌






സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘കച്ചാ ബദം’ പാട്ടിന്റെ സ്രഷ്ടാവ് ഭൂപൻ ഭട്യാകറിന് വാഹനാപടകത്തിൽ പരുക്ക്. തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. നെഞ്ചിലും മുഖത്തും പുരുക്കേറ്റ ഭൂപന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാർ അറിയിച്ചു. സ്വന്തമായി വാങ്ങിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം.
‘കച്ചാ ബദം’ പാട്ട് റീലുകളായും സ്റ്റാറ്റസുകളായും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഭൂപൻ ഭട്യാകറും മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. 






ബംഗാളിലെ കരാള്‍ജൂര്‍ സ്വദേശിയാണ്. ബദാം വില്‍പനയിലൂടെയാണ് ഭൂപൻ വരുമാനമാർഗം കണ്ടെത്തിയിരുന്നത്. ഒരുദിവസം കച്ചവടത്തിനിടെ പാട്ട് പാടുന്നതിന്റെ വിഡിയോ ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. പിന്നീട് അത് വൈറൽ ആവുകയായിരുന്നു. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ വീണ്ടും ഹിറ്റ് ആയി!. ജീവിതാവസ്ഥ മെച്ചപ്പെട്ടതോടെ ഭൂപൻ ഭട്യാകർ ബദാം വിൽപ്പന അവസാനിപ്പിച്ചിരുന്നു. താനിപ്പോൾ സെലിബ്രിറ്റി ആയതുകൊണ്ട് ബദാം വിൽപ്പന നടത്തുന്നതു ശരിയല്ല എന്നാണ് ഭൂപൻ ഇതേക്കുറിച്ച് പറഞ്ഞത്. 

Post a Comment

أحدث أقدم