ഷെഡിലെ ചോര്‍ച്ചയടക്കാൻ തകരഷീറ്റ് ചോദിച്ചെത്തി; ഒരു വീട് തന്നെ നിർമിച്ചുനൽകി കടയുടമ






ഒറ്റമുറി ഷെഡിലെ ചോർച്ചയടയ്ക്കാൻ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയ ആൾക്ക് ഒരു വീടു തന്നെ നിർമിച്ചുനൽകി കടയുടമ. തൃശൂർ വെള്ളക്കാരിത്തടം ഷിനു പള്ളിക്കലിന്റെ കുടുംബത്തിനാണ് സ്വപ്നതുല്യമായ വീട് ലഭിച്ചത്. നടത്തറയിലെ കടയുടമയാണ് (പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) 4 ലക്ഷം രൂപ ചെലവഴിച്ച് 300 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് പണിതു നൽകിയത്
ഒറ്റമുറി ഷെഡിലാണു ഭാര്യയും 2 പിഞ്ചുകുട്ടികളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.





7 മാസം മുൻപാണു ഷെഡിന്റെ ചോർച്ചയടയ്ക്കാൻ സഹായം തേടി ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിലെത്തിയത്. ഡയറക്ടർ ഫാ. ജോർജ് കണ്ണംപ്ലാക്കൽ വിവരം ഡ്രീംനേഷൻ മൂവ്മെന്റ് പ്രവർത്തകരായ ദിനേശ് കാരയിൽ, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ അറിയിച്ചു. കുറഞ്ഞ ചെലവിൽ വീട് അടച്ചുറപ്പുള്ളതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇവർ നടത്തറയിലെ കടയിലെത്തി പഴയ തകരഷീറ്റുകൾ അന്വേഷിച്ചു.






 ഇതറിഞ്ഞപ്പോൾ കടയുടമ ഷിനുവിന്റെ വീട് സന്ദർശിച്ച് പുതിയ വീട് പണിതുനൽകാമെന്ന് ഉറപ്പ് നൽകിയത്. ഫാ.ജോർജ് കണ്ണംപ്ലാക്കലിന്റെ നിരീക്ഷണത്തിൽ നിർമിച്ച വീട് 6 മാസം കൊണ്ട് പൂർത്തിയായി. ഇന്നലെ താക്കോൽ കൈമാറി. 

Post a Comment

أحدث أقدم