കനത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വേനൽ ചൂടിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട ആരോഗ്യപരമായ കാര്യങ്ങൾ. വിശദമായി അറിയൂ..





കനത്ത ചൂടു മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ ആരും നിസ്സാരമായി തള്ളിക്കളയരുത്. കുറച്ചു കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ചൂട് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ സഹായിക്കും.
രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പരമാവധി എല്ലാ ആളുകളും ശ്രദ്ധിക്കുക. പ്രായമായവർ ഗർഭിണികൾ കുട്ടികൾ എന്നിവർക്ക് സൂര്യാഘാതം എൽക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.




വെയിലത്ത് പണിയെടുക്കുന്ന ആളുകളും തൊഴിൽ സമയം പുനക്രമീകരണം. ധാരാളം വെള്ളം കുടിക്കുകയും ആവശ്യമെങ്കിൽ സമയത്തിന് വിശ്രമിക്കുകയും ചെയ്യണം. ഇരുചക്രവാഹനങ്ങളിൽ 11 മണി മുതൽ 3 മണി വരെ ഓൺലൈൻ സർവീസുകൾ നടത്തുന്നവരും ജാഗ്രത പാലിക്കണം. ഡീഹൈഡ്രേഷൻ ഒഴിവാക്കുന്നതിനു വേണ്ടി ധാരാളം വെള്ളം കയ്യിൽ കരുതുകയും ചൂടിന് അനുസൃതമായ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഇടയ്ക്ക് നിർത്തിയതിനു ശേഷം വീണ്ടും യാത്ര ചെയ്യുക. നേരിട്ട് വെയിലിൽ ഏൽക്കുന്ന സാഹചര്യങ്ങളിൽ ട്രാഫിക് പോലീസുക്കാർ കുട ഉപയോഗിക്കുക.




പരമാവധി ശുദ്ധജലം തന്നെ കുടിക്കാൻ ശ്രമിക്കുക. വെള്ളം ദാഹം ഇല്ലെങ്കിൽ പോലും വെള്ളം ധാരാളം കുടിക്കേണ്ടത് നിർബന്ധമാണ്. ആൽക്കഹോൾ, ചായ, കാപ്പി, കാർബണേറ്റഡ്, സോഫ്റ്റ് ഡ്രിങ്ക്സ് പോലെയുള്ളവ രാവിലെ കുടിക്കുന്നത് ഒഴിവാക്കുക. ഡി ഹൈഡ്രേഷൻ കൂട്ടുവാൻ ഇത് കാരണമാകും. കരിക്കിൻ വെള്ളം, മോരുവെള്ളം, നാരങ്ങാവെള്ളം എന്നിവ എല്ലാം രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്. ജലാംശം കൂടുതലുള്ള തണ്ണിമത്തൻ ഓറഞ്ച് കത്തിരിക്ക വെള്ളരിക്ക തുടങ്ങി ധാരാളം പഴവർഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉച്ച സമയത്തുള്ള പാചകം പരമാവധി ഒഴിവാക്കുക.





അടുപ്പിൽ നിന്നുള്ള ചൂടുകൂടി ആകുമ്പോൾ ഡീഹൈഡ്രേഷന് കാരണമാകും. കുട്ടികളെ വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഇരുത്തി പോകാതിരിക്കുക. കാർ ലോക്ക് ചെയ്ത് കുട്ടികളെ ഒരിക്കലും അതിനകത്ത് ഇരുത്തി പോകരുത്. ഇതുപോലെ തന്നെ കന്നുകാലികളെ ഉച്ചയ്ക്ക് മേയാൻ വിടാതിരിക്കുക. വെയിലത്ത് കെട്ടി ഇടരുത്, ഒരു പാത്രത്തിൽ എപ്പോഴും വെള്ളം കരുതുക ഇത്രയും കാര്യങ്ങൾ പക്ഷികളെയും മൃഗങ്ങളെയും ചൂടിൽ നിന്നും രക്ഷിക്കുന്നതിന് സഹായിക്കും. സൂര്യാഘാതമേറ്റ ഒരാളെ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ തറയിൽ കിടത്തി ഫാൻ ഉപയോഗിച്ചോ അല്ലെങ്കിൽ വീശറി ഉപയോഗിച്ചോ കാറ്റ് ലഭ്യമാക്കുക.




തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് ശരീരം മുഴുവൻ തുടക്കുക. ദ്രവരൂപത്തിലുള്ള ആഹാരം നൽകി ഉടൻ തന്നെ ഡോക്ടറെ കാണിക്കുക. കാലാവസ്ഥ വകുപ്പിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളും കൃത്യമായി തന്നെ പാലിക്കുക.

വീഡിയോ കാണാൻ..👇







Post a Comment

أحدث أقدم