വീടിന് തീ പിടിച്ചു; കൈ കുഞ്ഞ് ഉൽപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു





തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപന്‍ , ഭാര്യ ഷേര്‍ളി, മരുമകള്‍ അഭിരാമി, ഇളയമകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് റയാനും തീപിടിത്തത്തില്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മൂത്തമകന്‍ നിഹുലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Post a Comment

أحدث أقدم