സംസ്ഥാനത്ത് റീസർവ്വേ വരുന്നു. ഭൂമിയുടെ രേഖകൾ ഉദ്യോഗസ്ഥരെ കാണിക്കണം. ഏറ്റവും പുതിയ അറിയിപ്പ്..





സംസ്ഥാനത്തുള്ള എല്ലാ ആളുകളുടെയും കൈവശമുള്ള ഭൂമി ഡിജിറ്റൽ സർവീസ് പദ്ധതി പ്രകാരം ഏപ്രിൽ മാസം മുതൽ അളക്കുവാൻ പോവുകയാണ്. നാലു വർഷം കൊണ്ട് റീസർവ്വേ പൂർത്തീകരിക്കും. 89 വില്ലേജുകളിൽ ഇതുവരെയും റീസർവ്വേ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുകയാണ്.



 
കേരളം മുഴുവനായി നാലു വർഷത്തിനുള്ളിൽ തന്നെ ഡിജിറ്റലായി അളക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സംസ്ഥാന സർക്കാർ നീങ്ങുന്നത്. ഭൂമി സംബന്ധമായ രേഖകൾ എല്ലാം തന്നെ ഉദ്യോഗസ്ഥർക്ക് നിങ്ങൾ പരിശോധനയ്ക്ക് വേണ്ടി കൈമാറേണ്ടതാണ്.
ഇതുകൂടാതെ ഭൂമിയുടെ അതിർത്തികളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ച് വ്യക്തമായി കാണുന്ന രീതിയിൽ തന്നെ ഇവ കാടുവെട്ടി തളിക്കുകയും സർവ്വേ കാലയളവിൽ തന്നെ റെക്കോർഡുകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.



 
1500 ഓളം സർവേയർമാരെയും 3200 ഓളം ഹെൽപ്പർമാരെയും സഹായത്തിനു വേണ്ടി നിയമിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചിരിക്കുകയാണ്. നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്ന ഇടുക്കി വയനാട് എന്നീ ജില്ലകളിൽ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് സർവേ നടത്തി രജിസ്ട്രേഷൻ സർവ്വേ റവന്യൂ വകുപ്പുകൾ ഏകോപിപ്പിച്ച് ഒറ്റ പോർട്ടൽ മുഖേന ഭൂമി സംബന്ധമായ കാര്യങ്ങൾ സ്വകാര്യമാക്കി തെറ്റായ പ്രവർത്തനങ്ങൾ തടയുമെന്നും മന്ത്രി അറിയിച്ചിരിക്കുകയാണ്.




ഡിജിറ്റൽ സർവേ എത്തുന്നതോട് കൂടെ ഒരാൾക്ക് എവിടെയെല്ലാം ഭൂമിയിലുണ്ടോ ഇതെല്ലാം ഒറ്റ തണ്ട പേരിൽ എത്തുകയും ചെയ്യും. 13 അക്ക നമ്പർ ഭൂമി ഉള്ളവർക്ക് എല്ലാവർക്കും തന്നെ ഇത് പ്രകാരം ലഭിക്കുകയും ചെയ്യും.

Post a Comment

أحدث أقدم