വീട്ടമ്മമാർക്ക് മാസം തോറും പെൻഷൻ തുക. സ്മാർട്ട് കിച്ചൻ പദ്ധതി വഴി വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ഗ്രൈൻഡർ. പുതിയ അറിയിപ്പുകൾ ഇങ്ങനെ..





സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ രണ്ട് പ്രധാന പദ്ധതികൾ പ്രാബല്യത്തിൽ കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടമ്മമാർക്ക് ലഭിക്കുന്ന മാസം തോറുമുള്ള പെൻഷൻ തുകയും ഇതിനോടൊപ്പം തന്നെ സ്മാർട്ട് കിച്ചൻ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളുമാണ് ലക്ഷ്യമിടുന്നത്.



 
ഗൃഹ ജോലിയുടെ മൂല്യം പരിഗണിച്ച് വീട്ടമ്മമാർക്ക് മാസം തോറും പെൻഷൻ നൽകുന്ന പദ്ധതിയാണ് വീട്ടമ്മ പെൻഷൻ. ഓരോ മാസവും ഈ പദ്ധതി പ്രകാരം വീട്ടമ്മമാർക്ക് ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കും. വീട്ടമ്മ പെൻഷൻ പദ്ധതിയും ഈ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
ഇതുപോലെ തന്നെ വീട്ടിലുള്ള സ്ത്രീകളുടെ ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടി ആനുകൂല്യങ്ങൾ നൽകുന്ന ഒന്നാണ് സ്മാർട്ട് സിറ്റി പദ്ധതി. സംസ്ഥാനസർക്കാർ അഞ്ച് കോടിയോളം രൂപയാണ് ഇതിനു വേണ്ടി വകയിരുത്തിയത് സ്മാർട്ട് കിച്ചൻ പദ്ധതി പ്രകാരം വീട്ടിലെ ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടി വാഷിംഗ് മിഷ്യൻ ഫ്രിഡ്ജ് എന്നിങ്ങനെയുള്ള ഉപകരണങ്ങൾ ലഭ്യമാകും.



 
കെഎസ്എഫിയുമായി സഹകരിച്ചുകൊണ്ടാണ് ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കുന്നത്. സർക്കാർ നേരിട്ടു നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ പലിശരഹിത തവണവ്യവസ്ഥയിൽ വായ്പ പദ്ധതി പ്രകാരം വീട്ടമ്മമാർക്ക് ലഭ്യമാകും. പിന്നീട് തവണകളായി തുക തിരിച്ച് അടച്ചാൽ മതിയാകും. ആദ്യ ബജറ്റിൽ അഞ്ചുകോടിയോളം രൂപ വകയിരുത്തിയിരുന്നു എങ്കിലും പിന്നീട് ഇതിന്റെ പുരോഗമനം ഉണ്ടായിരുന്നില്ല. ഈ രണ്ടു പദ്ധതികൾ പ്രാവർത്തികമാക്കുമ്പോൾ വീട്ടുജോലികൾ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങളും വീട്ടമ്മമാർക്ക് മാസം തോറും പെൻഷൻ തുകയും ലഭ്യമാകും.




 
നിലവിൽ ക്ഷേമ പെൻഷൻ പദ്ധതി പ്രകാരം 1600 രൂപ വീതമാണ് ലഭിക്കുന്നത്. ഇതിന് ആനുപാതികമായി ആയിരിക്കും വീട്ടമ്മമാർക്കും പെൻഷൻ തുക ലഭിക്കുന്നത്.

Post a Comment

أحدث أقدم