കോട്ടയത്ത് വളം കയറ്റി വന്ന ലോറി പാറമടക്കുളത്തിലേക്ക് വീണു. ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ മറിയപ്പള്ളിയിലെ പാറമടക്കുളത്തിലേക്കാണ് പത്ത് ടണ്ണോളം വളവുമായെത്തിയ ലോറി വീണത്. അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ലോറി കണ്ടെത്തി. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡ്രൈവർ ലോറിക്കുള്ളിലുണ്ടോയെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും അദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരം സ്വദേശി അജികുമാറാണ് ലോറി ഓടിച്ചിരുന്നത്. കൊഴുവത്തറ ഏജൻസിയിൽ നിന്ന് വളം കയറ്റി ചേപ്പാടേക്ക് പോവുകയായിരുന്നു ലോറി. വളവ് തിരിയുന്നതിനിടെ തിട്ടയിടിഞ്ഞാണ് അപകടം. പാറക്കുളത്തിന് 60 അടിയോളം താഴ്ചയുണ്ടെന്നാണ് കണക്കാക്കുന്നത്. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് വിവരം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചത്
إرسال تعليق