ജാതി മാറി കല്യാണം; കർണാടക പൊലീസിന്റെ സംരക്ഷണം തേടി തമിഴ്നാട് മന്ത്രിയുടെ മകൾ





ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കർണാടകയിൽ അഭയം തേടി തമിഴ്നാട് മന്ത്രിയുടെ മകൾ. ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബുവിന്റെ മകൾ ഡോ. ജയകല്യാണിക്കും ഭർത്താവ് സതീഷ് കുമാറുമാണ് കർണാടക പൊലീസിന്റെ സംരക്ഷണം തേടിയത്.




കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ റായ്ച്ചൂരിലെ ഹലസ്വാമി മഠത്തിൽ കഴിഞ്ഞ ദിവസം വിവാഹിതയായ ദമ്പതിമാർ ബെംഗളൂരുവിൽ വിവിധയിടങ്ങളിലായി താമസിച്ചു വരികയാണ്. എന്നാൽ മകളെ കാണാനില്ലെന്നും ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ട് പോയെന്നുമാണ് ശേഖർ ബാബു ചെന്നൈ പൊലീസിൽ നൽകിയ പരാതി. ജയകല്യാണിക്കും ഭർത്താവിനും സംരക്ഷണം ഉറപ്പാക്കണമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പൊലീസിന് നിർദ്ദേശം നൽകി.

Post a Comment

أحدث أقدم