വില്ലേജ് ഓഫീസുകളിൽ ഇതിന്റെ ആവശ്യത്തിനു വേണ്ടി കയറി ഇറങ്ങുന്നതിനു പകരം സമാന സ്വഭാവത്തോടു കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാൽ മതിയാകും.
ലൈഫ് സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർമാരിൽ നിന്നും സാക്ഷ്യപ്പെടുത്തി വാങ്ങുവാനും സാധിക്കും. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നിലവിൽ നൽകുന്ന ലൊക്കേഷൻ മാപ്പിൽ ഒപ്പം ചേർത്ത് നൽകുവാനും സാധിക്കുന്നതാണ്.
ഇതിന് വേണ്ടിയുള്ള ഉത്തരവ് സർക്കാരിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഇറക്കിരിക്കുകയാണ്. റവന്യൂ വകുപ്പിന് സർട്ടിഫിക്കേറ്റ് നൽകാൻ സേവനങ്ങൾ ലഘൂകരിക്കുന്നതിനും ഒപ്പം ഒരേ ഉപയോഗത്തിന് ഒന്നിലധികം സർട്ടിഫിക്കറ്റുകൾ എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വേണ്ടിയുമാണ് ഇത്.
23 തരം സർട്ടിഫിക്കറ്റുകളാണ് ഇപ്പോൾ വില്ലേജിൽ നിന്നും നൽകുന്നത്. ബാങ്കുകൾ പോലുള്ള സ്ഥാപനങ്ങൾ ഇത്തരം സർട്ടിഫിക്കറ്റുകൾ വില്ലേജുകളിൽ നിന്ന് തന്നെ വേണമെന്ന് ആവശ്യപ്പെടുകയാണ് എങ്കിൽ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഒരു സ്ഥലത്ത് അപേക്ഷകൻ സ്ഥിരതാമസം ആണ് എന്ന് തെളിയിക്കുവാൻ സാക്ഷ്യപ്പെടുത്തി നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് സമാനമായ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ നൽകുന്നുണ്ട്. ഇത് മതിയെന്നാണ് പുതിയ നിർദേശത്തിൽ അറിയിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥർക്ക് ഒരാൾ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്ന ലൈഫ് സർട്ടിഫിക്കേറ്റ് ഗസറ്റഡ് ഓഫീസർക്ക് നൽകുവാനുള്ള അനുവാദം ഉള്ളതിനാലാണ് വില്ലേജ് ഓഫീസിൽ നിന്നും ഇത് ഒഴിവാക്കുന്നത്.
إرسال تعليق