യുഎസിലും ഇന്ത്യയിലും ഇൻസ്റ്റാഗ്രാമിൻെറ ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇപ്പോൾ ഇൻ-ആപ്പ് പർച്ചേസ് വിഭാഗത്തിന് കീഴിൽ ഒരു ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷൻ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. പണമടച്ച് ഇൻസ്റ്റഗ്രാം കണ്ടൻറുകൾ ഉപയോഗിക്കാൻ ആപ്പ് ഉപയോക്താക്കൾക്ക് അവസരം നൽകുന്നതിൻെറ
ഭാഗമായാണിത്. യുകെയിലും ഓപ്ഷൻ ലഭ്യമാണെന്നാണ് സൂചന.
യുഎസിൽ ഐസ്റ്റോറിൽ ഏകദേശം 73 രൂപ മുതൽ 360 രൂപ വരെയുള്ള വിവിധ പാക്കേജുകളിൽ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രയോജനപ്പെടുത്താം. ഇന്ത്യയിലും പ്രതിമാസം 89 രൂപ മുതലുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ലഭ്യമാകും എന്നാണ് സൂചന. അമേരിയ്ക്കൻ സിനിമാതാരവും റെസ്റ്റ്‍ലറും ബിസിനസുകാരനുമൊക്കെയാ. ഡ്വെൻ ജോൺസൺ ഒരു ഇൻസ്റ്റഗ്രാം സ്പോൺസേര്‍ഡ് പോസ്റ്റിന് നേടുന്നത് 7.4 കോടി രൂപയിൽ അധികമാണ്. അമേരിയ്ക്കൻ-കനേഡിയൻ ഫൂട്ബോൾ താരം കൂടെയാണ് ഇദ്ദേഹം.
കാരനായ താരം സോഷ്യൽ മീഡിയയിലൂടെ ഏറ്റവുമധികം സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തികളിൽ ഒരാളാണ്. ഇൻസ്റ്റഗ്രാം പേജിലൂടെ സ്പോൺസേര്‍ഡ് പോസ്റ്റുകൾ ഷെയര്‍ ചെയ്ത് പണം വാരുന്നവരിൽ 2020-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റി കെയ്‍ലി ജെന്നറുമുണ്ടായിരുന്നു. പുതിയ ഫീച്ചര്‍ വരുന്നതോടെ സെലിബ്രിറ്റികൾക്ക് മാത്രമല്ല മികച്ച ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്ന ധാരാളം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസേഴ്സിനും മികച്ച വരുമാനമുണ്ടാക്കാൻ ആകും.
إرسال تعليق