80 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 110 ഡോളർ ആയി മാറിയിരിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 12 രൂപ വരെ തിരഞ്ഞെടുപ്പിനു ശേഷം വർദ്ധിക്കുവാൻ സാധ്യത ഉണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകൾ.
എക്സൈസ് നികുതിയിൽ സർക്കാർ മാറ്റം വരുത്തുകയാണെങ്കിൽ എട്ട് രൂപ മുതൽ 9 രൂപ വരെ എത്തി നിൽക്കുവാനും സാധ്യതയുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പാചകവാതകസിലിണ്ടറുകളുടെ വിലയിലും അടുത്ത ആഴ്ച മുതൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത ആണ് കാണുന്നത്.
എല്ലാ സാധനങ്ങൾക്കും വില വീണ്ടും വർദ്ധിക്കുന്നതിന് ഇന്ധന വില വർദ്ധനവ് കാരണമാകുന്നുണ്ട്. കേരളത്തിലുള്ള സ്വർണ വിലയിൽ വൻ വർധനവ് ആണ് ഇന്നത്തെ പശ്ചാത്തലത്തിൽ ഉണ്ടാക്കുന്നത്. ശനിയാഴ്ച ദിവസം മാത്രം 560 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്.
4840 രൂപ ഗ്രാമിനും 38720 രൂപ പവനും നൽകേണ്ടതായി വരുന്നുണ്ട്. സ്വർണ വ്യാപാര രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് പ്രകാരം വരും ദിവസങ്ങളിലും വർദ്ധനവ് ഉണ്ടായേക്കാം. യുദ്ധത്തിന്റെ സാഹചര്യത്തിലാണ് വിലവർദ്ധനവ് നമ്മുടെ രാജ്യത്തിന് കാര്യമായിത്തന്നെ ബാധിക്കുന്നത്.
إرسال تعليق