‘തന്നെക്കാളും വലിയ ആളാണ് ഞാൻ’; കല്ലിടാൻ വന്ന പൊലീസുകാരനോട് എംപി; രോഷം





എന്ത് സംഭവിച്ചാലും കെ–റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന നിലപാടിലാണ് സർക്കാരും സിപിഎമ്മും. വൻജനരോഷം ഉയരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിൻമാറുന്ന ലക്ഷണമില്ലെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഇതോടെ പലയിടത്തും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥരെയും പൊലീസുകാരെയും നേരിടുകയാണ്. ഇന്നലെ ചെങ്ങന്നൂരിൽ കെ–റെയിലിന് കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് നേരിട്ടത്.




‘തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ് ഒരു സബ് ഇൻസ്പെക്ടർ. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാൻ. ഞാൻ ഇവിടുത്തെ ജനപ്രതിനിധിയാണ്. അവർ രോഷത്തിലാണ്. നിങ്ങൾ മടങ്ങി പോകണം.’ നാട്ടുകാർക്കൊപ്പം നിന്ന് എംപി പൊലീസുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് ഉദ്യോഗസ്ഥനും പറഞ്ഞതോടെ എംപി പൊട്ടിത്തെറിച്ചു. വിഡിയോ കാണാം.


Post a Comment

أحدث أقدم