വൈനിങ്ങാലിലാണ് വുഡ് ലുക്ക് സിഎന്‍സി പ്രവര്‍ത്തിച്ചുവരുന്നത്. കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത് മെഷീന്‍ വഴി മരം കൊത്തുപണി ചെയ്ത് നല്‍കുന്ന സ്ഥാപനമാണിത്. മുനിസിപ്പാലിറ്റിയില്‍ രേഖകളെല്ലാം സമര്‍പ്പിച്ച് അപേക്ഷ നല്‍കിയെങ്കിലും ലൈസന്‍സ് നല്‍കുന്നില്ലെന്നാണ് സ്ഥാപന ഉടമകളുടെ പരാതി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ്, വനംവകുപ്പിന്‍റെ ലൈസന്‍സ് എന്നിവയില്ലെന്ന കാരണത്താലാണ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി അധികൃതര്‍ അപേക്ഷ മടക്കിയത്. എന്നാല്‍ അഞ്ച് എച്ച് പിക്ക് താഴെയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി ആവശ്യമില്ലെന്ന് ഉടമകള്‍ പറയുന്നു. 2021ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഈ സ്ഥാപനത്തിന് വനംവകുപ്പിന്‍റെ ലൈസന്‍സ് ആവശ്യമില്ലെന്ന മറുപടിയാണ് വനംവകുപ്പും നല്‍കിയത്.
ഇതിനിടയില്‍ സ്ഥാപനം പ്രവര്‍ത്തിക്കരുത് എന്നാവശ്യപ്പെട്ട് മുനിസിപ്പാലിറ്റി നോട്ടിസും നല്‍കിയെന്നും ഉടമകള്‍ പറയുന്നു. എന്നാല്‍ മുനിസിപ്പാലിറ്റിയുടെ വിശദീകരണം മറ്റൊന്നാണ്. സ്ഥാപനത്തിന് സമീപമുള്ളയാള്‍ നല്‍കിയ പരാതിയിലാണ് രേഖകള്‍ ഹാജാരാക്കാന്‍ നോട്ടിസ് നല്‍കിയത്. പൊടിശല്യം, ശബ്ദമലിനീകരണം എന്നിവയുണ്ടെന്നും കാഞ്ഞങ്ങാട് നഗരസഭ വിശദീകരിക്കുന്നു.
إرسال تعليق