‘എനിക്ക് ഭൂമിയിൽ സമാധാനമാണ് വേണ്ടത്, വിഭജിപ്പിക്കപ്പെട്ട ഭൂമിയല്ല. ഞങ്ങൾ സഹോദരീസഹോദരന്മാരാണ്, യുദ്ധം നിർത്തൂ’, ലില്ലി വിഡിയോയില്‍ പറയുന്നു.
സമാധാന ചര്‍ച്ച ഒന്നാംഘട്ടം പിന്നിട്ടെങ്കിലും യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം രൂക്ഷമാണ്. കീവിലും ഹാര്‍കീവിലും തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി. കീവില്‍ രാത്രി കര്‍ഫ്യൂ തുടരുകയാണ്. അതിനിടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് യുക്രെയ്ന്‍ അപേക്ഷ നല്‍കി. ബെലാറൂസില്‍ നടന്ന റഷ്യ–യുക്രെയ്ന്‍ ആദ്യറൗണ്ട് ചര്‍ച്ച രാത്രിയോടെ തന്നെ അവസാനിച്ചു. ചര്‍ച്ച അഞ്ചര മണിക്കൂര്‍ നീണ്ടു.
ചില തീരുമാനങ്ങളിലെത്തിയെന്ന് യുക്രെയ്ന്‍ പ്രതിനിധിയും ധാരണയിലെത്താനുളള നിര്‍ദേശങ്ങള്‍ രൂപപ്പെട്ടെന്ന് റഷ്യയും വ്യക്തമാക്കി. ലോകം പ്രതീക്ഷയോടെയാണ് ഇരരാജ്യങ്ങളുടേയും പ്രിതകരണം കേട്ടത്. പോളണ്ട്–ബെലാറൂസ് അതിര്‍ത്തിയില്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രണ്ടാം റൗണ്ട് ചര്‍ച്ച നടക്കുമെന്നാണ് സൂചനകള്‍.
VIDEO LINK..👇
إرسال تعليق