പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ തൊട്ടുരുമ്മി നിൽക്കുന്നു; നിക്കണോ പോണോ?






പത്തനംതിട്ട: പാർക്കിങ് ബോർഡും നോ പാർക്കിങ് ബോർഡും അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്നത് കണ്ടാൽ എന്ത് ചെയ്യണം? അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാമോ ചെയ്തുകൂടേ? അതോ പാർക്ക് ചെയ്തിട്ട് പെട്ടെന്ന് എടുത്തുകൊണ്ട് പോകണമെന്നോ? ചോദിക്കുന്നത്, നഗരത്തിൽ നിർമാണം പുരോഗമിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപത്തെ റോഡിൽ എത്തുന്ന വാഹന യാത്രക്കാരാണ്. ഇവിടെയാണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കി പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ ഒന്നിച്ചു നിൽക്കുന്നത്. അതും തൊട്ടുരുമ്മി.




പാർക്കിങ് ബോർഡുകൾ 3 എണ്ണമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവയ്ക്ക് നോ പാർക്കിങ് ബോർഡിനെക്കാൾ കാലപ്പഴക്കം ഉണ്ട്. ഇവിടെ നേരത്തെ വാഹന പാർക്കിങ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് തിരക്ക് വർധിച്ചതോടെ നോ പാർക്കിങ് ഏരിയയായി പ്രഖ്യാപിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു. പക്ഷെ അപ്പോഴും പഴയ ബോർഡുകൾ‌ എടുത്തുമാറ്റുന്ന കാര്യം അധികൃതർ മറന്നു. ബോർഡുകൾ രണ്ട് തരത്തിലുണ്ടെങ്കിലും അധികം ചിന്തിച്ചുനിൽക്കാതെ ആളുകൾ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്നത് വേറെ കാര്യം.


Post a Comment

Previous Post Next Post