പാർക്കിങ് ബോർഡുകൾ 3 എണ്ണമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവയ്ക്ക് നോ പാർക്കിങ് ബോർഡിനെക്കാൾ കാലപ്പഴക്കം ഉണ്ട്. ഇവിടെ നേരത്തെ വാഹന പാർക്കിങ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് തിരക്ക് വർധിച്ചതോടെ നോ പാർക്കിങ് ഏരിയയായി പ്രഖ്യാപിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു. പക്ഷെ അപ്പോഴും പഴയ ബോർഡുകൾ എടുത്തുമാറ്റുന്ന കാര്യം അധികൃതർ മറന്നു. ബോർഡുകൾ രണ്ട് തരത്തിലുണ്ടെങ്കിലും അധികം ചിന്തിച്ചുനിൽക്കാതെ ആളുകൾ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്നത് വേറെ കാര്യം.
إرسال تعليق