പൊതുമരാമത്ത് വകുപ്പ്, മോട്ടർ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകൾപ്രകാരം ആകെ 248 ബ്ലാക്ക് സ്പോട്ടുകൾ സംസ്ഥാനത്തുണ്ട്. അപകടങ്ങളിൽ 52 ശതമാനവും ദേശീയ പാതകളിലും എംസി റോഡിലുമാണ്. ഇവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകൾ ആദ്യം ആപ്പിൽ കൊണ്ടുവരും. ഇതിനു മുന്നോടിയായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ പതിവ് അപകട സ്ഥലങ്ങൾ ജിപിഎസ് ഉപയോഗിച്ച് കൃത്യമായി അടയാളപ്പെടുത്തി.
ബ്ലാക്ക് സ്പോട്ടുകളുടെ പരിസരങ്ങളിൽ മോട്ടർ വാഹന ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉണ്ടായിരിക്കണമെന്നാണു നിർദേശം.
إرسال تعليق