പാപ്പാനെ ഇടിച്ചിട്ട് സ്‌കൂട്ടര്‍ യാത്രക്കാരി; വിരണ്ടോടി ആനയും നാട്ടുകാരും;






കൊച്ചി: വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചു. ഇതു കണ്ട് ആന വിരണ്ടോടിയെങ്കിലും കൂടെയുണ്ടായിരുന്നവര്‍ വേഗം തളച്ചതിനാല്‍ കാര്യമായ അപകടമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു  സംഭവം. ഉല്‍സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി പാപ്പാനെ ഇടിച്ചു തെറിപ്പിച്ചത്.





ആനയുടെ ശരീരത്തിലേക്കു ചാഞ്ഞ സ്‌കൂട്ടര്‍ പിന്നീടു മറുവശത്തേക്കു ചരിഞ്ഞു. സമീപത്തുണ്ടായ അപകടത്തിൽ ഭയന്ന ആന റോഡിലൂടെ ഓടി. ഇതിന്റെ വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആനയെ പെട്ടെന്നു നടുറോഡില്‍ കണ്ടു ഭയന്ന യുവതി സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് ആനയുടെ പാപ്പാനു മേൽ സ്കൂട്ടർ ഇടിച്ചു കയറ്റുകയായിരുന്നു. ആന വിരണ്ടതോടെ ആനയെ കാണാന്‍ ചുറ്റും കൂടിനിന്നവരും പരക്കംപാഞ്ഞ് ഓടി. ആര്‍ക്കും കാര്യമായ പരുക്കില്ല. ബുധനാഴ്ചയാണ് അയ്യമ്പള്ളി ക്ഷേത്രത്തിലെ ഉല്‍സവം.

Post a Comment

أحدث أقدم