കാമരൂപ് ജില്ലയിലെ മിലാന്‍പൂര്‍ ഛായഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് കഴുകന്മാരെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. ആടിന്റെ ശവശരീരം കഴുകന്മാര്‍ കഴിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. കഴുകന്മാര്‍ പ്രദേശത്ത് കൂട്ടത്തോടെ ചാവുന്നത് ആദ്യമായാണ്.
കഴുകന്മാരുടെ അരികില്‍ നിന്ന് ആടിന്റെ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആടിന്റെ ശവശരീരത്തില്‍ നിന്ന് കഴുകന്മാര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതാകാമെന്നാണ് വിലയിരുത്തല്‍.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ. ആടിന്റെ ശവശരീരത്തില്‍ ആരെങ്കിലും വിഷം കലര്‍ത്തിയതാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
അത്തരത്തില്‍ ആരെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ പിടികൂടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഡിമ്പി ബോറ അറിയിച്ചു.
VIDEO LINKS...👇
إرسال تعليق