പാചകത്തിന് ഏറ്റവും നല്ലത് ഏത് എണ്ണയാണ്? ഓരോ എണ്ണകളുടെയും ഗുണങ്ങളും ദോഷഫലങ്ങളും അറിയൂ.





പാചകത്തിനു വേണ്ടി പലതരം എണ്ണകൾ ആണ് പല ആളുകൾ ഉപയോഗിക്കുന്നത്. പലതരത്തിലുള്ള എണ്ണകളാണ് വിപണിയിൽ ഇപ്പോൾ ലഭ്യമാകുന്നത്. ദ്രവ രൂപത്തിലുള്ള കൊഴുപ്പുകൾ ആണ് എണ്ണകൾ. ഇത്തരം എണ്ണകളിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ആണ് ഇവ ഗുണകരമാണോ ദോഷകരമാണോ എന്ന് നിശ്ചയിക്കുന്നത്.



 
എത്രത്തോളം അളവിലാണ് എണ്ണകൾ ഉപയോഗിക്കേണ്ടത് എന്നും ഏതെല്ലാം എണ്ണകളാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം. സാധാരണ രീതിയിൽ പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന സൺഫ്ളവർ ഓയിൽ, തവിടെണ്ണ, കടുക് എണ്ണ, സഫ്ലവർ ഓയിൽ, കനോല സോയാബീൻ, വെർജിൻ ഒലീവ് ഓയിൽ, വെർജിൻ കോക്കനട്ട് ഓയിൽ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ തരം അനുസരിച്ച് വ്യത്യാസപ്പെടുന്നു.




തവിടെണ്ണ, കടുക് എണ്ണ, സൺഫ്ലവർ ഓയിൽ എന്നിവയാണ് പൊതുവേ നിർദേശിക്കാറുള്ളത്. ഓരോ മാസവും ഓരോ എണ്ണ മാറി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഇവയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ലഭിക്കും. മിതമായ രീതിയിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് പലവിധ അഭിപ്രായങ്ങളും നിലവിലുണ്ട് എന്നാൽ ഇതിൽ പൂരിത കൊഴുപ്പ് അധികമായി ഉള്ളതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ഉള്ളത്. ഒലിവ് ഓയിൽ ആണ് ഏറ്റവും നല്ല എണ്ണയായി കണക്കാക്കാവുന്ന ഒന്ന്.




ഇതിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ളതുകൊണ്ട് ഹൃദയ ആരോഗ്യം മെച്ചപ്പെടുന്നതിന് സഹായിക്കുകയും ചെയ്യും. എന്നാൽ പാചകത്തിനായി ഒലിവ് ഓയിൽ അത്ര നല്ലതല്ല. സാലഡുകളിൽ ചേർക്കുന്നതാണ് നല്ലത്. ഏത് എണ്ണയാണ് ഉപയോഗിക്കുന്നത് എങ്കിലും ഇവയുടെ അളവ് കുറയ്ക്കുന്നത് വളരെ നല്ലതാണ്.



 
മിതമായ അളവിൽ മാത്രം പാചകത്തിന് വേണ്ടി എണ്ണ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഒരു ടീസ്പൂൺ എണ്ണ ഒരു ദിവസം ഒരാൾക്ക് എന്നതാണ് കണക്ക്. കൂടുതലായി ഉപയോഗിച്ചാൽ കാലറി കൂടും. കൊഴുപ്പിനെ ഗാലറി മൂലം അന്നജത്തിന്റെ മൂന്നിരട്ടി ആകും.
ആഹാര പദാർഥങ്ങൾ എണ്ണയിൽ വറുക്കുകയും പൊരിക്കുകയും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. അമിതമായി എണ്ണ ചൂടാക്കാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ട്രാൻസ് ഫാറ്റി ആസിഡുകൾ ഇവയിൽ ഉണ്ടാക്കുന്നുണ്ട്.




ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് വളരെ അധികം ദോഷകരമാണ്. ക്യാൻസർ ഉണ്ടാകുന്നതിന് ഇത് കാരണമായേക്കാം.

വീഡിയോ കാണാൻ...👇






Post a Comment

أحدث أقدم