ഹോളി; മദ്യപിച്ച് ഡാൻസ്; തമാശയ്ക്ക് സ്വയം നെഞ്ചിൽ കുത്തി; ദാരുണാന്ത്യം





ഹോളി ആഘോഷത്തിനിടെ മദ്യപിച്ച് ഡാൻസ് ചെയ്ത് സ്വന്തം നെഞ്ചിൽ കത്തികൊണ്ട് നാലുതവണ കുത്തിയ യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലെ ബാൻ ഗംഗാ കോളനിയിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത. സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷത്തിനിടെ മദ്യപിക്കുമ്പോഴായിരുന്നു സംഭവം.




പാട്ടിന്റെ താളത്തിൽ നൃത്തം ചെയ്ത യുവാവ് കയ്യിലിരുന്ന കത്തി വച്ച് തമാശയ്ക്ക് നെഞ്ചിൽ കുത്തുകയായിരുന്നു. എന്നാൽ കളി കാര്യമായി. നെഞ്ചിൽ നിന്നും ചോര വന്നപ്പോഴാണ് യുവാവും സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഭവത്തിന്റെ വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 




38കാരൻ ഗോപാൽ സൊലാൻകിയാണ് മരിച്ചത്. ചോര വരുന്നത് കണ്ട് അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

VIDEO LINK...👇




Post a Comment

أحدث أقدم