‘നമ്പറിന് പകരം എംഎൽഎയുടെ കൊച്ചുമകൻ എന്ന് ബോർഡ്’; ചിത്രം വൈറൽ; പിന്നിൽ‌





‘നാഗർകോവിൽ എംഎൽഎ ശ്രീ എം.ആർ ഗാന്ധിയുടെ കൊച്ചുമകനാണ്..’ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇരിക്കേണ്ട സ്ഥലത്ത് ഇങ്ങനെ എഴുതിയ ബൈക്കിലിരിക്കുന്ന യുവാവിന്റെ ചിത്രം ഇപ്പോൾ സമൂമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ സൈബർ ഇടങ്ങളിൽ യുവാവും ബൈക്കും വിമർശനങ്ങളുടെ ചൂട് അറിയുകയാണ്.




76 വയസുള്ള എം.ആർ ഗാന്ധി എന്ന ബിജെപി എംഎൽഎയുടെ കൊച്ചുമകനാണ് താൻ എന്ന അവകാശപ്പെടുന്നതാണ് ബൈക്കിലെ ബോർഡ്. എന്നാൽ ഈ എംഎൽഎ വിവാഹിതനല്ല എന്നതാണ് പിന്നിലെ വസ്തുത. ലളിത ജീവിതം നയിക്കുന്ന അദ്ദേഹത്തിന് മണ്ഡലത്തിൽ ആരാധകരും ഏറെയാണ്.




ജീവനക്കാരെ സ്വന്തം കുടുംബം പോലെ ചേർത്തുപിടിക്കുന്ന പതിവും അദ്ദേഹത്തിനുണ്ട്. നാട്ടിലെ യുവാക്കളോട് കൊച്ചുമക്കളെ പോലെ അദ്ദേഹം ഇടപഴകുന്നതും പതിവാണ്. ഇക്കൂട്ടത്തിൽ ഒരു യുവാവാണ് ആരാധന െകാണ്ട് ഇത്തരത്തിലൊരു ബോർഡ് ൈബക്കിൽ വച്ചതെന്നാണ് റിപ്പോർട്ടുകൾ.  മുണ്ടും ഖദർ ജുബ്ബയുമാണ് എപ്പോഴും അദ്ദേഹത്തിന്റേ വേഷം.




ചെരുപ്പ് പോലും അദ്ദേഹം ധരിക്കാറില്ല. 1980 മുതൽ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ച് തുടങ്ങിയ എം.ആർ ഗാന്ധി 2021ലാണ് നിയമസഭയിലേക്ക് വിജയിക്കുന്നത്. 

Post a Comment

أحدث أقدم