തുടർന്നാണ് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാൻ തീരുമാനിച്ചത്.
ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് സർജിക്കൽ ഗ്യാസ്ട്രോഎൻറോളജിസ്റ്റ് അഡ്വാൻസ്ഡ് ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ടി.എൽ.വി.ഡി. പ്രസാദ് ബാബുവിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
എന്നാൽ ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ ഞെട്ടി. ഒമാൻ സ്വദേശിയായ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടിയാണ് . യുജിഐ എൻഡോസ്കോപ്പി നടത്തിയാണ് പെൺകുട്ടിയുടെ വയറ്റിലെ മുടി കണ്ടെത്തിയത്. വയറിൽ മുഴുവനായി മുടി നിറഞ്ഞിരുന്നു. മുടി ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്ക് എത്തുന്ന അവസ്ഥയിലായിരുന്നു. പെൺകുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോബെസോർ എന്ന അപൂർവ രോഗം ഉള്ളതായും ഡോക്ടർ കണ്ടെത്തി.
സാധാരണഗതിയിൽ, മാനസികമായി അസ്ഥിരമായ ആളുകളാണ് മുടി കഴിക്കുന്നതായി കാണപ്പടുന്നത്. എന്നാൽ പെൺകുട്ടിയുടെ മാനസിക നിലയിൽ തകരാറില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വയറിൽ കഠിനമായ വേദനയും വിശപ്പില്ലായ്മയും ഭാരക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി ചികിത്സ തേടിയത്.
إرسال تعليق