വെറും 15 മിനിറ്റ്, ഒന്നരക്കിലോ ബിരിയാണി വയറ്റിലെത്തി; കാണാൻ വൻജനക്കൂട്ടം




കരുവാരകുണ്ട് : തരിശ് ചൈതന്യ ക്ലബ് ഒരുക്കിയ ബിരിയാണി തീറ്റ മത്സരം കാണാൻ വൻജനക്കൂട്ടം. കഴിഞ്ഞ ദിവസം രാത്രി 8ന് ആണ് ക്ലബ് പ്രവർത്തകർ വേറിട്ട മത്സരം നടത്തിയത്. 10 പേർ മത്സരത്തിൽ പങ്കെടുത്തു.




15 മിനിറ്റ് കൊണ്ട് ഒന്നരക്കിലോ ചിക്കൻ ബിരിയാണി തിന്ന മേലേടത്ത് ഇബ്നു ഒന്നാം സ്ഥാനവും ഒരു കിലോ കഴിച്ച ചെമ്പ്രക്കുളയൻ ഇസ്ഹാക്ക് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് പ്രൈസ് മണിയും നൽകി. ടി.പി.ഷബീർ, അൻസാർ കൈപ്പുള്ളി, ഷഫിൻ, എം.അൻഷിദ്, എം.മിദ്‍ലാജ്, എം.കെ.ഹരി, പി.ജസീൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم