ചെങ്കല്‍പെട്ട് ജില്ലയിലെ തിരുപ്പോരൂര്‍ മാമ്പാക്കം സര്‍ക്കാര്‍ ഹൈസ്ക്കൂളിന്റെ മുറ്റമാണ്. നീട്ടിവളര്‍ത്തിയ മുടിയുമായി ക്ലാസിലെത്തിയ വിദ്യാര്‍ഥികളെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിരത്തി നിര്‍ത്തി മുടിവെട്ടി. കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് വീരസാമി സ്കൂളിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയതായിരുന്നു. പലവിഷയങ്ങള്‍ അധ്യാപകരുമായി ചര്‍ച്ച ചെയ്യുന്നതിനിടെ കുട്ടികളുടെ മുടി പ്രസിഡന്റിന്റെ ശ്രദ്ധയില്‍പെട്ടു.
ഇങ്ങനെ പലകോലത്തില്‍ ക്ലാസില്‍ വരുന്നത് അച്ചടക്കലംഘനമല്ലേയെന്നായിരുന്നു പ്രസിഡന്റിന്റെ ചോദ്യം. രക്ഷിതാക്കളെ വിളിച്ചുവരുത്തി. തങ്ങളെകൊണ്ടാവില്ലെന്നും പ്രസിഡന്റിനു കഴിയുമെങ്കില്‍ നേരെ നടത്തിക്കോയെന്നുമായി രക്ഷിതാക്കള്‍. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പത്തു ബാര്‍ബര്‍മാരെ പ്രസിഡന്റു തന്നെ വിളിച്ചുകൊണ്ടുവന്നു. സ്കൂള്‍ മുറ്റം അങ്ങനെ മുടിവെട്ട് കേന്ദ്രമായി,300 കുട്ടികളുടെ മുടിയാണു വെട്ടിയത്.
പരാതി കൂടിയതോടെ മുടിവെട്ടി, മാന്യമായ രീതിയില്‍ കുട്ടികള്‍ ക്ലാസില്‍ വരണമെന്ന് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
إرسال تعليق