ട്രെയിനിന്റെ മുകളിൽ കയറി സെൽഫിക്ക് ശ്രമം; 16–കാരൻ ഷോക്കേറ്റ് മരിച്ചു




നിർത്തിയിട്ട ട്രെയിനിന്റെ മുകളിൽ കയറി നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച 16–കാരൻ ഷോക്കേറ്റ് മരിച്ചു. മധ്യപ്രദേശിലെ ഛത്താര്‍പുര്‍ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ചയാണ് അപകടം നടന്നത്. 




സുഹൈൽ മൻസൂരി എന്ന ചെറുപ്പക്കാരനാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എഞ്ചിന് മുകളിലേക്ക് സുഹൈല്‍ കയറുകയായിരുന്നു. സെൽഫി എടുക്കുക എന്ന ഉദ്ദേശത്തോടെ സുഹൈൽ രാവിലെ തന്നെ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 




ട്രെയിനിന്റെ എഞ്ചിനിലേക്ക് വൈദ്യുതി നൽകുന്നതിനുള്ള ഹൈ ടെൻഷൻ ലൈനിൽ നിന്നാണ് സുഹൈലിന് ഷോക്കേറ്റത്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ സ്റ്റേഷൻ മാസ്റ്റർക്ക് നേരെ ക്ഷുഭിതരായി. പൊലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്.

Post a Comment

أحدث أقدم