മൂന്ന് വർഷം മുൻപാണ് സുരേന്ദ്രകുമാർ പെയിന്റ് ഫാബ്രിക്കേഷൻ കമ്പനി മകനെ ഏൽപ്പിക്കുന്നത്. ഇത് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ അർപിതിനായില്ല. ഇതോടൊപ്പം 1.5 കോടിയോളം രൂപ അർപിത് കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സുരേന്ദ്രൻ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചിരുന്നെങ്കിലും അർപിത് നൽകാൻ തയാറായില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ ഗോഡൗണിൽവെച്ച് തർക്കമുണ്ടായി.
അർപിത് പുറത്തേക്ക് എത്തിയപ്പോൾ ശരീരത്തിൽ എന്തോ ദ്രാവകം ഒഴിച്ചിരുന്നു. സ്പിരിറ്റാണെന്നാണ് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിക്കുന്നത്. പുറത്തേക്ക് എത്തിയ സുരേന്ദ്രയോട് തീ കത്തിക്കരുതെന്ന് അർപിത് യാചിക്കുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യം വ്യക്തമാക്കുന്നുണ്ട്. ഇത് കേൾക്കാതെ തീപ്പെട്ടിക്കൊള്ളി കത്തിച്ച് സുരേന്ദ്ര ദേഹത്തേക്ക് എറിഞ്ഞു.
തീ കത്തുന്നത് കണ്ട് ഓടികൂടിയവരോട് അച്ഛനാണ് ഇത് ചെയ്തതെന്ന് അർപിത് അലറിവിളിച്ച് പറഞ്ഞു. നാട്ടുകാരാണ് തീയണച്ച് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും 60 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ അർപിത് മരണത്തിന് കീഴടങ്ങി. സുരേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
إرسال تعليق