നിരവധി സ്വർണ്ണാഭരണശാലകളുള്ള പ്രദേശമാണ് ബഗൽ. ഈ പണിശാലകളിൽ നിന്നും മാലിന്യത്തോടൊപ്പം സ്വർണ്ണത്തരികളും മാൻഹോളിലേക്ക് ഒഴുക്കി കളയാറുണ്ട്. ഈ തരികൾ ശേഖരിക്കാൻ വേണ്ടിയാണ് യുവാക്കൾ മാൻഹോളിലിറങ്ങിയത്. എന്നാൽ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതിരുന്നതിനെത്തുടർന്ന് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യത്തിൽ കലാശിച്ചു.
ആദ്യം മാൻഹോളിൽ ഇറങ്ങിയ വ്യക്തി ബോധരഹിതനായതിനെത്തുടർന്ന് രക്ഷിക്കാനായി അടുത്തയാളും ഇറങ്ങുകയായിരുന്നു. മാൻഹോളിൽ ഇറങ്ങിയശേഷം തിരിച്ചുകയറാനാകാത്തതിനെതുടർന്ന് ഇയാൾ ശബ്ദമുണ്ടാക്കി പ്രദേശവാസികളുടെ ശ്രദ്ധയാകർഷിച്ചു. ആളുകളെത്തി തുണിയും വടവും ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതേ തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുന്നത്. അവരെത്തി മാൻഹോളിലെ പൈപ്പ് മുറിച്ചുമാറ്റി ഇരുവരെയും പുറത്ത് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
إرسال تعليق