3 വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍




പാലക്കാട് എലപ്പുള്ളിയില്‍ മൂന്ന് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മ ആസിയ അറസ്റ്റില്‍.  മൂന്ന് വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. 



ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്.  കൊലപാതകമാണെന്ന് ആദ്യമേ സംശയിച്ചിരുന്നതായും കൂടുതല്‍ അന്വേഷണം വേണമെന്നും പിതൃസഹോദരന്‍ എം.ഹക്കീം മനോരമ ന്യൂസിനോട്.

Post a Comment

أحدث أقدم