ചൂടേറിയ ചർച്ചകളും കമന്റുകളുമായിരുന്നു ചിത്രത്തിനു ലഭിച്ചത്. ‘ജയിലർ’ എന്ന സിനിമയിൽ ബാലതാരമായി വേഷമിട്ടത് തരൂർ ആണെന്നായിരുന്നു ചിത്രം പോസ്റ്റ് ചെയ്ത വൈഭവ് വിശാൽ പറഞ്ഞത്. . ‘ശശി തരൂർ ബാലതാരമായി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റർ ഗ്യാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ സ്‌ക്രീൻ നാമം. 9 ഹിന്ദി, മലയാളം സിനിമകളിൽ അഭിനയിച്ചു.
ജയിലർ സിനിമയിലെ ഗീത ബാലിക്ക് ഒപ്പമുള്ള ഒരു സ്റ്റില്‍ പങ്കുവയ്ക്കുന്നു’ – അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ന് ഈ ചിത്രം വീണ്ടും കാണാൻ പറ്റിയ ദിവസമാണെന്നും എന്നും കുറിച്ചു.
എന്നാൽ ഇക്കാര്യം താൻ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന മറുപടിയുമായി ശശി തരൂർ രംഗത്തെത്തി. ഇതോടെ ചിത്രത്തിലുള്ളത് ശശി തരൂരാണെന്ന് ട്വിറ്റര്‍ ഉപഭോക്താക്കളും വിശ്വസിച്ചു.
ശശി തരൂരിന്റെ അതേ മട്ടിലുള്ള ഹെയർസ്റ്റൈലും ജാക്കറ്റുമാണ് ചിത്രത്തിലെ ബാലതാരത്തിനും.പിന്നാലെ ട്വിറ്റർ ഉപഭോക്താക്കൾ തന്നെ സത്യാവസ്ഥ കണ്ടെത്തി.
ശശി തരൂർ ജനിച്ച് രണ്ടു വർഷത്തിന് ശേഷം 1958 ലാണ് ‘ജയിലർ’ ചിത്രം പുറത്തിറങ്ങിയത്. 1954 ൽ പുറത്തിറങ്ങിയ ഫെറി എന്ന സിനിമയിൽ നിന്നുള്ളതാണ് സ്റ്റിൽ എന്നും ബാലതാരം ബാബുവാണെന്നും ചില അന്വേഷണക്കാർ. പിന്നാലെ, ഇത് ഒരു തമാശ മാത്രമാണെന്ന് ശശി തരൂരും വ്യക്തമാക്കി.
إرسال تعليق