13,000–ത്തിലധികം പ്രതിദിന രോഗികൾ; ചൈനയിൽ കോവിഡ് രൂക്ഷം; ‌ജനരോഷം




ഒരു ദിവസം ചൈനയിൽ റിപ്പോർട്ട് ചെയ്തത് 13,000–ത്തിലധികം കോവിഡ് കേസുകൾ. ഞായറാഴ്ചയാണ്് ഒന്നാം തരംഗത്തിന് ശേഷം ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,146 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.



ഇതിൽ 1,455 പേർക്ക് ലക്ഷണങ്ങളുണ്ട്. ബാക്കിയുള്ളവർക്ക് ഒരു ലക്ഷണവുമില്ല. പുതിയ മരണങ്ങളൊന്നും തന്നെ റിപ്പോര്‍‍ട്ട് ചെയ്തിട്ടില്ലെന്നും ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി.
ചൈനയുടെ സാമ്പത്തിക ഹബ്ബായ ഷാങ്ഹായിയിൽ ആണ് കൂടുതൽ രോഗികൾ.



ഇവിടെ ഉള്ള 25 മില്യൺ ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാങ്ഹായിയുടെ നിയന്ത്രണങ്ങൾ പലതരം വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്നു. നഗരത്തിലെ ചില ഡിപ്പോകൾ അടച്ചിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഷാങ്ഹായ് നിവാസികൾക്കിടയിൽ ലോക്ക്ഡൗണുകളെച്ചൊല്ലി രോഷം ഉയരുകയാണ.



നേരത്തെ ജനങ്ങളിൽ കൂട്ട പരിശോധന നടത്താനായി നാല് ദിവസം മാത്രം നഗരം അടച്ചിട്ടു. പിന്നീട് തുറന്നു. ഇപ്പോൾ വീണ്ടും സ്ഥിതി വഷളാകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. 

Post a Comment

أحدث أقدم