'തോൽക്കാൻ മനസ്സില്ല'; കാല് കടിച്ചുവലിച്ച് പാമ്പ്; വിട്ടുകൊടുക്കാതെ തവള; വിഡിയോ




ഇരുമ്പു ഗെയ്റ്റിനു മുകളിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിക്കുന്ന തവളയുടെ പിൻകാലുകളിൽ ഒന്നിൽ കടിച്ചുവലിക്കുന്ന പാമ്പിന്റെ ദൃശ്യമാണ് ശ്രദ്ധേയമാകുന്നത്. തവള ഒട്ടും വിട്ടുകൊടുക്കാതെ സർവശക്തിയുമെടുത്ത് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്.



അതിനനുസരിച്ച് പാമ്പ് അതിന്റെ കാലിൽ കടിച്ചു താഴേക്ക് വലിച്ചിടാൻ ശ്രമിക്കുകയായിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിന്റെ പിടി വിടുവിക്കുവാൻ തവളയ്ക്കു സാധിച്ചു. കാലിൽ നിന്നും പാമ്പിന്റെ പിടിവിട്ടതും തവള അവിടെനിന്നും ജീവനുംകൊണ്ട് രക്ഷപ്പെട്ടു. ഇരയെ കൈവിട്ട പാമ്പ് വീണ്ടും തവളയെ പിടിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നു. സമീപത്തെ ഭിത്തിയിലേക്ക് ചാടിക്കയറിയാണ് തവള അവിടെ നിന്നും രക്ഷപ്പെട്ടത്.



ഏതു പ്രതിസന്ധി ഘട്ടം ജീവിതത്തിൽ വന്നാലും പ്രതീക്ഷ കൈവിടരുത് എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.

VIDEO LINK...👇



Post a Comment

أحدث أقدم