നീന്തലിനിടെ സ്ത്രീയുടെ ചെവിയിൽ കയറി ഞണ്ട്; പുറത്തെടുക്കാൻ ശ്രമം; വിഡിയോ




സ്ത്രീയുടെ ചെവിക്കുള്ളിൽ കയറി കുഞ്ഞ് ഞണ്ട്. ടിക്ടോക്കിൽ പ്രചരിക്കുന്ന ഒരു വിഡിയോയിലാണ് ഞെട്ടിക്കുന്ന ദൃശ്യമുള്ളത്. പ്യുർട്ടോ റിക്കോ നദിയിൽ നീന്തുന്നതിനിടയിലാണ് യുവതിയുടെ ചെവിയിൽ ഞണ്ട് കയറിക്കൂടിയത്.



ചെവിയിൽ നിന്ന് ഞണ്ടിനെ പുറത്തെടുക്കാൻ സ്ത്രീയുടെ സുഹൃത്ത് ശ്രമിക്കുന്നതാണ് വിഡിയോയിൽ. ഉപകരണം ഉപയോഗിച്ച് ഞണ്ടിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നു. പലവട്ടം ശ്രമിച്ചതിനൊടുവിൽ ജീവനോടെ ഞണ്ട് പുറത്തേക്ക്. വിഡിയോ ഇപ്പോൾ വൈറലാണ്. 103 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. പലരും ഇതൊരു ദുസ്വപ്നം പോലെ തോന്നുന്നുവെന്നാണ് പറയുന്നത്. 

Post a Comment

أحدث أقدم