കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവമെന്ന് ഡോക്ടർ




മൂന്ന് കൈകളും രണ്ട് തലയുമായി കുട്ടിയുടെ ജനനം. മധ്യപ്രദേശിലാണ് അപൂർവ അവസ്ഥയിലുള്ള കുട്ടി ജനിച്ചത്. ഡൈസിഫാലിക് പരാപഗസ് എന്ന അവസ്ഥയാണ് കുട്ടിക്ക്.



ഭാഗിഗമായുള്ള ഇരട്ടക്കുട്ടിയാണ് ഇത്. നിലവിൽ കുട്ടി ഇൻഡോറിലെ ആശുപത്രിയിൽ വിദഗ്ധ ചികിൽസയിലാണ്. ദമ്പതികളുടെ ആദ്യ കുട്ടിയാണിത്. സോണോഗ്രാഫി പരിശോധനയില്‍ യുവതിയുടെ വയറ്റിൽ രണ്ട് കുട്ടികളാണെന്നാണ് കണ്ടെത്തിയത്. ഇത് അപൂർവ കേസാണെന്നും ഇവർക്ക് അധികം ആയുസ് ഉണ്ടാകാറില്ലെന്നും ഡോ. ബ്രജേഷ് ലഹോടി പറഞ്ഞു. കുട്ടിക്ക് രണ്ട് നട്ടെല്ലുകളും ഒരു വയറുമാണ് ഉള്ളത്.



നിലവിൽ കുട്ടിയുടെ നില ഭേദമാണെന്നും ഡോക്ടർ പറയുന്നു. 50,000 കുട്ടികൾ ജനിക്കുമ്പോൾ ഒരാൾക്ക് ഈ അവസ്ഥ ഉണ്ടാകാമെന്നും ഡോക്ടര്‍. 

Post a Comment

أحدث أقدم