സ്വാഭാവികത ഒട്ടും നഷ്ടപ്പെടാതെ തന്നെ ഞൊടിയിടയിൽ പല്ലുകൾ നേരെയാക്കി എടുക്കുന്ന രീതിയാണിത്. രൂപഭംഗിയുള്ള ക്യാപ്പുകൾ ഉപയോഗിച്ചുകൊണ്ട് നിലവിലുള്ള പല്ലുകളെ ഷേപ്പ് ചെയ്ത് പല്ലുകൾ നേരെയാകുന്നു. ഈ രീതിക്ക് ഇന്ന് ആവശ്യക്കാർ കൂടുതലാണ്. കമ്പി ഉപയോഗിക്കാതെ തന്നെ മറ്റു മാർഗ്ഗങ്ങളിലൂടെ പല്ലുകൾ നേരെയാക്കി എടുക്കുവാനുള്ള മാർഗമുണ്ട്.
ഇൻവിസിബിൾ അലൈനർ എന്ന കളർലെസ്സ് പ്രോഗ്രാമഡ് ട്രൈകൾ ആണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. പല്ലിൽ പറ്റിപ്പിടിച്ച് നിൽക്കുന്നതും പോളിത്തീൻ പോലെ നിറം ഇല്ലാത്തതുമായ ഒരു ഉപകരണമാണിത്. പല്ലിനോട് ചേർന്നു കിടക്കുന്ന ട്രൈകളാണ് ഇതിലുള്ള മുഖ്യ വസ്തു. ഇത് പല്ലിൽ ഇരുന്നാലും തിരിച്ചറിയുവാൻ സാധിക്കുകയില്ല.
കമ്പ്യൂട്ടർ സഹായത്തോട് കൂടെ നിലവിലുള്ള രൂപത്തിൽ നിന്നും ശരിയായ രൂപത്തിലേക്കുള്ള പടിപടിയായുള്ള ട്രൈകൾ നിർമ്മിക്കുന്നു.
രണ്ടാഴ്ച കൂടുമ്പോൾ ഒന്നിനുപുറകെ ഒന്നായി സ്വയം പിടിപ്പിച്ച് വെക്കുന്ന രീതിയാണ് ഇതിൽ ഉള്ളത്. അവസാനത്തെ വെച്ച് കഴിയുന്ന സമയത്ത് ആഗ്രഹിക്കുന്ന രീതിയിലേക്ക് ഉള്ള പല്ലുകൾ ആയിരിക്കും ലഭിക്കുക. പല്ലിനിടയിൽ ഉള്ള ഗ്യാപ്പുകളും നിര തെറ്റിലും തുടങ്ങിയ കാര്യങ്ങൾക്ക് ഇത് വളരെയധികം ഫലപ്രദമാണ്.
പല്ല് എടുക്കാതെ തന്നെ നിരതെറ്റിയ പല്ലുകളിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കും. പൊതുവേദിയിൽ എത്തുന്ന ആളുകൾക്കും സിനിമാരംഗത്ത് ഉള്ളവർക്കും ഈ ഒരു രീതി വളരെയധികം ഉപകാരപ്രദമാണ്.
വീഡിയോ കാണാൻ...👇
إرسال تعليق