ഉണക്കമുന്തിരി ദിവസേന വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ. ഒരിക്കലെങ്കിലും ഇത് പരീക്ഷിച്ചു നോക്കൂ..




ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുന്നതിന് ഡ്രൈ ഫ്രൂട്ട്സ് വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ തടഞ്ഞു നിർത്താൻ ഇത് സഹായിക്കും.




ഒരു ടീസ്പൂൺ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് ദിവസവും കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ക്ഷീണം മാറുവാൻ വേണ്ടിയും ശരീരത്തിലേക്ക് ഊർജ്ജം എളുപ്പത്തിൽ ലഭിക്കുവാൻ വേണ്ടിയും ഇതുവഴി സാധിക്കും. കുത്താതെ കുതിർക്കാതെ ആണ് കഴിക്കുന്നത് എങ്കിൽ ചിലവർക്ക് മലബന്ധം അനുഭവപ്പെടാറുണ്ട്.




എന്നാൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നവർക്ക് നല്ല ശോധന ലഭിക്കുവാൻ ഉള്ള എളുപ്പ മാർഗം കൂടിയാണിത്. അസിഡിറ്റി കുറയ്ക്കുവാനും അനീമിയയിലേക്കുള്ള പ്രതിവിധിയും എല്ലുകളുടെ ആരോഗ്യത്തിനും നല്ലൊരു പ്രതിവിധിയും കൂടിയാണ് ഉണക്കമുന്തിരി. ശരീരത്തിലെ ദഹനപ്രക്രിയ നല്ല രീതിയിൽ നടത്തുവാൻ ഇത് സഹായിക്കും. ചർമ്മ തിളക്കത്തിനും സംരക്ഷണത്തിനും ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും ഇത് ഏറെ നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.




കറുപ്പു നിറത്തിലുള്ള ഉള്ളിൽ കുരു ഉള്ള ഉണക്ക മുന്തിരി തന്നെ നോക്കി വാങ്ങിക്കുവാൻ ശ്രദ്ധിക്കണം. ഇത്തരം ഗുണങ്ങളെല്ലാം കൂടുതലായും ഇവയിൽ ആണ് ഉള്ളത്. ഉണക്ക മുന്തിരി നന്നായി കഴുകി എടുത്ത് ഇതിൽ നിന്നും ഒരു ടീസ്പൂൺ ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക.
ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുക്കുക. തലേദിവസം രാത്രി ഇട്ടു വെച്ചതിനു ശേഷം പിറ്റേന്ന് രാവിലെയാണ് എടുക്കേണ്ടത്. കുതിർന്ന് വന്ന മുന്തിരി കൈ ഉപയോഗിച്ച് നന്നായി ഞെരടി എടുക്കുക.



ഇതിന് ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.
കുട്ടികൾക്ക് വെള്ളം മാത്രം കൊടുക്കുന്നതായിരിക്കും എളുപ്പം. കുറച്ചു നാളുകൾ അടുപ്പിച്ച് കഴിക്കുന്നത് വഴി എന്തെല്ലാം ആരോഗ്യ മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കും.

Post a Comment

أحدث أقدم