വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് വാട്സാപ് പുതിയ പോളിസി കൊണ്ടുവന്നിരിക്കുന്നതെന്നാണ് വിവരം. ഇതുപ്രകാരം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരേസമയം ഫോർവേഡ് മെസേജുകൾ അയക്കാനാവില്ല. ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് മെസേജുകൾ അയക്കാന്‍ ശ്രമിച്ചാല്‍ 'ഫോർവേഡ് ചെയ്‌ത സന്ദേശങ്ങൾക്ക് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാൻ കഴിയൂ' എന്ന ഓൺ-സ്‌ക്രീൻ സന്ദേശം ലഭിക്കും.
വാട്സാപ്പിലൂടെ ആളുകള്‍ക്കിടയിൽ ഭീതി പടർത്തുന്ന തരം വ്യാജ വാർത്തകളും വ്യാജ പ്രചരണങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണിത്. നിരവധി തവണ ഫോർവേഡ് ചെയ്ത മെസേജുകൾ കണ്ടെത്താനായി വാട്സാപ്പിൽ പല ടൂളുകളും നിലവിലുണ്ട്. 2019ൽ തന്നെ ഫോർവേഡ് മെസേജുകൾക്ക് വാട്സാപ് നിയന്ത്രണം കൊണ്ടുവന്നിരുന്നു.
إرسال تعليق