പശ്ചിമ ബംഗാളിലെ റോഡിലൂടെ കങ്കാരുക്കൾ ചാടി നടക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വൻതോതിലുണ്ടായ മൃഗക്കടത്തിന്റെ ഇരകളാവാം കങ്കാരുക്കൾ എന്നാണ് നിലവിലെ നിഗമനം. സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ജയ്പാൽഗുരി ജില്ലയിലെ ഗജോൽഡോബയിൽ നിന്നും പരുക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച ഫാരാബാരി നേപാളിലെ ദാബ്ഗ്രാം വനപരിധിയിലും 2 കംഗാരുക്കളെക്കൂടി വനംവകുപ്പ് കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഒരു കംഗാരുവിനെ കണ്ടെത്തിയത്. മറ്റൊന്നിലെ ചത്ത നിലയിലും കണ്ടെത്തി.
വനമേഖലയിൽ കങ്കാരുക്കളെ ഉപേക്ഷിച്ച് കടന്നതാരെന്നുള്ള അന്വേഷണം ഊർജിതമായി നടത്തുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കങ്കാരുവിനെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹൈദരാബാദ് സ്വദേശികൾ കഴിഞ്ഞ മാസം പശ്ചിമ ബംഗാളിൽ അറസ്റ്റിലായിരുന്നു.
VIDEO LINK...👇
إرسال تعليق